ambed

പത്തനംതിട്ട : സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാതി ഉൻമൂലനം എന്ന സന്ദേശമുയർത്തി ജില്ലാ പ്രസിഡന്റ് അജയൻ കുറ്റൂരിന്റെ നേതൃത്വത്തിൽ അംബേദ്കർ ജൻമദിന സന്ദേശയാത്ര നടത്തി. കൊറ്റനാട് മഠത്തുംചാലിൽ ജില്ലാ പ്രസിഡന്റ് വി.കെ.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പുല്ലാട് നടന്ന സമാപന സമ്മേളനം കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത ഉദ്ഘാടനം ചെയ്തു. അംബേദ്ക്കർ മിഷൻ ഡയറക്ടർ സി സി കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.ജി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചെല്ലപ്പൻ ഇരവിപേരൂർ, വി.കെ ഗോപാലൻ, പി.സി രാജു, എൻ.തങ്കപ്പൻ, ചെല്ലമ്മ എന്നിവർ സംസാരിച്ചു.