14-pukasa

പന്തളം :പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയാ കൺവെൻഷനും കലാസാംസ്‌കാരിക പ്രവർത്തക കൂട്ടായ്മയും ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് കൈപ്പട്ടൂർ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന, ​ദേശീയ കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സർഗപ്രിയ, പദ്മ രതീഷ് എന്നിവർക്ക് കേരള ഫോക് ലോർ അക്കാഡമി അംഗം അഡ്വ.സുരേഷ് സോമ പുരസ്‌കാരം നൽകി. പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനോദ് മുളമ്പുഴ അദ്ധ്യക്ഷതവഹിച്ചു. എച്ച്.അൻസാരി , ആനന്ദീരാജ് പന്തളം, പ്രിയതാ രതീഷ് എന്നിവർ സംസാരിച്ചു.