
തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഗജവീരനായിരുന്ന ശ്രീവല്ലഭ ചരണങ്ങളിൽ വിലയം പ്രാപിച്ച ശ്രീവല്ലഭ ദാസൻ ജയചന്ദ്രന്റെ 24-ാം മത് അനുസ്മരണം നടത്തി. ക്ഷേത്രത്തിന്റെ ഗരുഡമാട തറയുടെ കിഴക്ക് ഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ഗജരാജകുമാരൻ ജയരാജന് ആനയൂട്ട് നടത്തി. പ്രത്യേകം പൂജകളും നടത്തി. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കംകുറിച്ചു. ശേഷം ഭാഗവത പാരായണം നടന്നു.
ശ്രീവല്ലഭ ക്ഷേത്രത്തിൽ വിഷുദർശനത്തിന് നൂറുകണക്കിന് ഭക്തജനങ്ങളെത്തി. അന്നേ ദിവസം രാത്രി ശ്രീവല്ലഭ സ്വാമിയേയും മഹാസുദർശനമൂർത്തിയേയും ആനപ്പുറത്തേറ്റി കാഴ്ചശ്രീബലിയും നടന്നു.