ele

റാന്നി : ജില്ലയിലെ അടിയുറച്ച ഇടതുമണ്ഡലമാണ് റാന്നി. 1991മുതൽ എൽ.ഡി.എഫ് കോട്ട. 1957 മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ തുടക്കത്തിലെ പത്തുവർഷത്തിനു ശേഷം കോൺഗ്രിനെയും കേരളകോൺഗ്രസിനെയും മണ്ഡലം ചേർത്തു പിടിച്ചു. 1991ൽ രാജു ഏബ്രഹാം സ്ഥാനാർത്ഥിയായ ശേഷം രണ്ടു പതിറ്റാണ്ടായി റാന്നി ചുവന്നുനിൽക്കുന്നു. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ മനസ് മാറും. യു.ഡി.എഫിന് മികച്ച ലീഡ് നൽകും. മൂന്ന് തിരഞ്ഞെടുപ്പിലും ആന്റോ ആന്റണിക്കൊപ്പമായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് റാന്നി. യുവതിപ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ മുഖം കറുത്തു. ഇതോടെ ബി.ജെ.പി വേരുകൾ പടർത്തി.

വോട്ടർമാർക്ക് അമർഷം

മലയോര മേഖലയായ റാന്നിയിലെ വോട്ടർമാർ അസ്വസ്ഥരാണ്. വന്യ മൃഗശല്യത്തിനെതിരെ നടപടി വേണമെന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. തുലാപ്പള്ളിൽ ബിജുമാത്യു എന്നയാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ജനരോഷം അടങ്ങിയിട്ടില്ല. മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യമുണ്ട്. റബർ വിലയിടിവാണ് മറ്റൊരു പ്രശ്നം. പെരുമ്പെട്ടി, വെച്ചൂച്ചിറ, കൊല്ലമുള, നാറാണംമൂഴി മേഖലകളിൽ ആയിരങ്ങൾക്ക് പട്ടയം കിട്ടാനുണ്ട്. മൂന്ന് വിഷയങ്ങളിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ഉത്തരവാദിത്വമുള്ളതാണ്. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫിനൊപ്പമാണ്.


ആകെ വോട്ടർമാർ : 1,91,442
പുരുഷന്മാർ : 92,110

സ്ത്രീകൾ : 99,330
ട്രാൻസ്ജൻഡർ : 2

വോട്ടിംഗ് നില

2009 ലോക്‌സഭ

ആന്റോ ആന്റണി (യു.ഡി.എഫ്.) : 54,335

കെ.അനന്തഗോപൻ (എൽ.ഡി.എഫ്) : 38,639

ബി.രാധാകൃഷ്ണമേനോൻ (ബി.ജെ.പി) : 8,199

യു.ഡി.എഫ് ലീഡ് : 15,696

2014 ലോക്‌സഭ

ആന്റോ ആന്റണി (യു.ഡി.എഫ്) : 48,909
പീലിപ്പോസ് തോമസ് (എൽ.ഡി.എഫ്) : 39,818
എം.ടി.രമേശ് (എൻ.ഡി.എ) :18,531

യു.ഡി.എഫ് ലീഡ് 9091

2019 ലോക്‌സഭ

ആന്റോ ആന്റണി (യു.ഡി.എഫ്) : 50,755
വീണാ ജോർജ് (എൽ.ഡി.എഫ്) : 42931
കെ.സുരേന്ദ്രൻ (എൻ.ഡി.എ) : 39,560

യു.ഡി.എഫ് ലീഡ് 7824.

നിയമസഭാ

2021
പ്രമോദ് നാരായണൻ (എൽ.ഡി.എഫ്) : 52,669
റിങ്കുചെറിയാൻ (യു.ഡി.എഫ്) : 51,384
കെ.പദ്മകുമാർ (എൻ.ഡി.എ) : 19,587

എൽ.ഡി.എഫ് ലീഡ് : 1285


2016
രാജു ഏബ്രഹാം (എൽ.ഡി.എഫ്) : 58,749
മറിയാമ്മ ചെറിയാൻ (യു.ഡി.എഫ്) : 44,153
കെ.പദ്മകുമാർ (എൻ.ഡി.എ) : 28,201.


എം.എൽ.എമാർ


1957,1960 വയല ഇടിക്കുള (കോൺഗ്രസ്)
1967 എം.കെ.ദിവാകരൻ (സി.പി.ഐ).
1970 ജേക്കബ് സ്‌കറിയ (സ്വതന്ത്രൻ).
1977 കെ.എ.മാത്യു (കേ.കോൺ.).
1980 എം.സി.ചെറിയാൻ (കോൺഗ്രസ്)
1982 സണ്ണി പനവേലി (കോൺ.എസ്.).
1986 റേച്ചൽ സണ്ണി പനവേലി (കോൺ.എസ്.).
1987 ഈപ്പൻ വറുഗീസ് (കേ.കോൺ.).
1991 എം.സി.ചെറിയാൻ (കോൺഗ്രസ്.)
1996,2001,2006,2011,206 രാജു ഏബ്രഹാം (സി.പി.എം).

2021 പ്രമോദ് നാരായൺ (കേ. കോൺ.എം).

12 പഞ്ചായത്തുകൾ

പഴവങ്ങാടി, അങ്ങാടി, റാന്നി, വടശ്ശേരിക്കര, വെച്ചൂച്ചിറ, പെരുനാട്, നാറാണംമൂഴി, അയിരൂർ, ചെറുകോൽ പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിലെ കൊറ്റനാട്, കോട്ടാങ്ങൽ, എഴുമറ്റൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. എട്ടു പഞ്ചായത്തുകളിൽ എൽ.ഡി.എഫും മൂന്നിടങ്ങളിൽ യു.ഡി.എഫും ചെറുകോലിൽ ബി.ജെ.പിയുമാണ് അധികാരത്തിലുള്ളത്.