തിരുവല്ല: കുഴിവേലിപ്പുറം തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും ദേവീഭാഗവത നവാഹയജ്ഞവും തുടങ്ങി. തന്ത്രി എം.എൻ.ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി കെ.പി.പ്രസാദ് ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റി. ഇന്ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ ഏഴിന് ദേവീഭാഗവത പാരായണം എട്ടിന് കലശാഭിഷേകം 9.30ന് സർപ്പംപൂജ, നൂറുംപാലും 12മുതൽ ഉണ്ണിയൂട്ട്. വൈകിട്ട് ഭജന, പ്രഭാഷണം. ദിവസവും രാവിലെ മുതൽ വിശേഷാൽ പൂജകൾ 7ന് ഭാഗവത പാരായണം, 10ന് കലശാഭിഷേകം ഒന്നിന് പ്രസാദമൂട്ട് 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. 18ന് ഉച്ചയ്ക്ക് 12ന് കഥാപ്രഭാഷണം. 19ന് രാവിലെ എട്ടിന് സർവൈശ്വര്യപൂജ വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്ര സമൂഹാർച്ചന. 20ന് രാവിലെ 10.30ന് പാർവ്വതീസ്വയംവര ഘോഷയാത്ര. രാത്രി 9ന് നാടകം 21ന് രാവിലെ എട്ടിന് പന്തീരടിപൂജ വൈകിട്ട് ഏഴിന് സർപ്പംപൂജ, 9ന് താലപ്പൊലി എഴുന്നള്ളത്ത്. 22ന് രാവിലെ 10.30ന് മഹാമൃത്യുഞ്ജയഹോമം, രാത്രി 9.30ന് പള്ളിവേട്ട പുറപ്പാട്. 23ന് രാവിലെ 11ന് പാരായണ സമർപ്പണം തുടർന്ന് അവഭൃഥസ്‌നാനം 12ന് മഹാപ്രസാദമൂട്ട്. രാത്രി 7.15ന് ആറാട്ട് പുറപ്പാട് 7.30ന് താലപ്പൊലി എഴുന്നള്ളത്ത്. 10ന് ആറാട്ട് 10.30ന് ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്ക്. ഗുരുതി.