പരുമല: പരുമല ആശുപത്രിയിൽ ഗൈനക്കോളജി സംബന്ധമായ താക്കോൽ ദ്വാര ശസ്ത്രക്രിയ ക്യാമ്പ് 16 മുതൽ 30 വരെ നടക്കും. പങ്കെടുക്കുവർക്ക് സൗജന്യ കൺസൾട്ടേഷനോടൊപ്പം ലാബ് / റേഡിയോളജി സേവനങ്ങൾക്കും സർജറികൾക്കും 25 % വരെ ഇളവുണ്ടായിരിക്കും. പരുമല ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഗ്രേസ് കുരുവിള, ആലപ്പുഴ മെഡിക്കൽ കോളേജിലെ മുൻ ഗൈനക്കോളജി വിഭാഗം മേധാവിയും പരുമല ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റുമായ പ്രൊഫ. ഡോ. ലളിതാംബിക കരുണാകരൻ, മെഡിക്കൽ സുപ്രണ്ടും ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമായ ഡോ. ഷെറിൻ ജോസഫ്, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഡിനു സൈമൺ , ഡോ. ദീപ്‌തി ഡി. പി എന്നിവർ ക്യാമ്പ് നയിക്കും. ഫോൺ 91 7902521747