cp
യു.ഡി.എഫ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: യു.ഡി.എഫ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സംവാദ സദസ് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മോഡറേറ്ററായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, എ. ഷംസുദ്ദീൻ, അഡ്വ. കെ.എസ്.ശിവകുമാർ, തങ്കമ്മ രാജൻ, എ. സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ജി. രഘുനാഥ് കുളനട, സജി കൊട്ടയ്ക്കാട്, സിന്ധു അനിൽ, എം.സി ഷെരീഫ്, ഷാം കുരുവിള, കെ. ജാസിംകുട്ടി, എം.ആർ. ഉണ്ണികൃഷ്ണൻ നായർ, എലിസബത്ത് അബു, രജനി പ്രദീപ്, റോജി പോൾദാനിയൽ എന്നിവർ പ്രസംഗിച്ചു. ചർച്ചകളിൽ പ്രൊഫ. ജി ജോൺ, അജിത് മണ്ണിൽ, പെരുമ്പുളിക്കൽ ജ്യേതിഷ്‌കുമാർ, മഞ്ജു വിശ്വനാഥ്, ലാലി ജോൺ, ഗീതാ ചന്ദ്രൻ, സുധാ നായർ, റെനീസ് മുഹമ്മദ്, ഷാജി കുളനട എന്നിവർ പങ്കെടുത്തു.