17-muthoot-hosp
പത്തനംതിട്ട മുത്തൂറ്റ് ഹോസ്പി​റ്റ​ലിലെ സമഗ്ര കാൻസർ ചികിത്സ യൂണിറ്റ് പ്രവർത്തനം സിനിമാതാരം മിയ ജോർജ് ഉദ്ഘാടനം ചെ​യ്യുന്നു. പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, മുത്തൂറ്റ് ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടർ ഡോ. ജോർജി കുര്യൻ മുത്തൂറ്റ്, മുത്തൂറ്റ് ഹെൽത്ത്‌കെയർ സി. ഇ. ഒ. വീരശേഖര സുബ്ബയ്യ, വാർഡ് കൗൺസിലർ ഷീ​ന എ​ന്നി​വർ സ​മീപം

പ​ത്ത​നം​തിട്ട : മുത്തൂറ്റ് ഹോസ്പിറ്റലിൽ കാൻസർ കെയറിന്റെ പ്രവർത്തനം ആരംഭിച്ചു. ചലച്ചിത്ര താരം മിയ ജോർജ് ഉദ്ഘാടനംചെയ്തു.
മുത്തൂറ്റ് ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. ജിനു കുര്യൻ തോമസ് അദ്ധ്യക്ഷത വ​ഹിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്നവരെ ചേർത്തുനിറുത്തി മിതമായ നിരക്കിൽ സമഗ്ര കാൻസർ ചികിത്സ നൽകുന്ന 'കൂടെയുണ്ട് ' പദ്ധതി പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. സ​ക്കീർ ഹു​സൈൻ നാടിന് സമർപ്പിച്ചു. മുത്തൂറ്റ് ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടർ ഡോ. ജോർജി കുര്യൻ മുത്തൂറ്റ്, മുത്തൂറ്റ് ഹെൽത്ത്‌കെയർ സി. ഇ.ഒ. വീരശേഖരാ സുബ്ബയ്യ, വാർഡ് കൗൺസിലർ ഷീന, ഫാ. ജിജി സാമുവേൽ, ഡോ. അബു, ഡോ സായികുമാർ, ലിഷ മാത്യൂസ്, അനീഷ വർഗീസ്, എന്നിവർ സംസാരിച്ചു.