പന്തളം : സി.പി.എമ്മിന്റെ പന്തളത്തെ മുതിർന്ന നേതാവ് അന്തരിച്ച കെ. പി ചന്ദ്രശേഖരക്കുറുപ്പിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പന്തളം കൈതക്കാട്ടെ വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാത്രി കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര ഇന്നലെ വൈകിട്ട് വീട്ടിലെത്തി. ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്നു വരെ പന്തളം മുൻസിപ്പൽ പ്രദേശത്തെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. ഉച്ചയ്ക്ക് 2 .30 ന് പന്തളം ജംഗ്ഷനിൽ അനുശോചന യോഗം നടക്കും.