പത്തനംതിട്ട: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി വക്താവ് അനിൽ ബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ആനി സാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ദേവകുമാർ കോന്നി, കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി, ഡി.സി.സി സെക്രട്ടറി സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, കോന്നി തിരഞ്ഞടുപ്പ് കോ - ഓഡിനേറ്റർ റോജി ഏബ്രഹാം, സെക്രട്ടറി ഐവാൻ, വിവിധ ഘടകകക്ഷി നേതാക്കളായ രവിപിള്ള, കേരള കോൺഗ്രസ് ജോസഫ് വിഭാഗം മണ്ഡലം പ്രസിന്റ് രാജൻ പി ഡാനിയേൽ, ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ, യൂത്ത് കോൺഗ്രസ് നേതാവ് റല്ലു പി. രാജു, കോന്നി മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് പ്രിയ എസ്. തമ്പി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സൗദ റഹി, വാർഡ് പ്രസിഡന്റ് കെ. വി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.