
പത്തനംതിട്ട : പൂക്കളും പുസ്തകങ്ങളും മാത്രമല്ല നാടൻ പച്ചക്കറികളും മറ്റ് കാർഷിക വിളകളും നൽകി സ്ഥാനാർത്ഥിയുടെ സ്വീകരണം വേറിട്ടതാക്കുകയാണ് എൽ.ഡി.എഫ്. മണ്ഡല പര്യടനത്തോടനുബന്ധിച്ച് ഡോ.തോമസ് ഐസക്ക് കോന്നിയിലെ വിവിധകേന്ദ്രങ്ങളിൽ എത്തിയപ്പോൾ പ്രവർത്തകർ വിവിധയിനം കാർഷിക വിളകൾ നൽകി സ്വീകരിച്ചു.
വള്ളിക്കോട് പഞ്ചായത്തിലെ നരിയാപുരത്ത് നിന്നാരംഭിച്ച പര്യടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എസ്.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമാടം, കോന്നി, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളായി നടന്ന പര്യടനം വൈകിട്ട് വെട്ടൂരിൽ സമാപിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, അജയകുമാർ, പി.ആർ.ഗോപിനാഥൻ, ശ്യാംലാൽ, രാജു നെടുവംപുറം, സോമൻ പാമ്പായിക്കോട്, ആസാദ് എസ്.സുരേന്ദ്രൻ, ആർ.മോഹനൻ നായർ, പി.എസ്.കൃഷ്ണകുമാർ, വി.മുരളിധരൻ, വർഗീസ് ബേബി, കെ.ആർ.ജയൻ, സുഭാഷ്.എം.പി, മണിയമ്മ, കെ.രാജേഷ്, സി.കെ അശോകൻ, മിനി മോഹൻ, പി.എസ് ഗോപാലകൃഷ്ണപിള്ള, ബൈജു മാത്യു, എ.ദീപു കുമാർ, സി.സുമേഷ്, പി.എസ്.ഗോപി, കെ.എം.മോഹനൻ നായർ, കെ.എസ്.സുരേശൻ, എൻ.നവനീത് , രഘുനാഥ് ഇടത്തിട്ട, ആശിഷ് ലാൽ, എം.എസ്.ഗോപിനാഥൻ, എം.ജി.സുരേഷ്, സോജി പി.ജോൺ എന്നിവർ പ്രസംഗിച്ചു.