17-chennithala-sn-convent
എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1790 നമ്പർ ചെന്നിത്തല സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിലുള്ള 01 മത് ചെന്നിത്തല ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവഹിക്കുന്നു. വനിതാ സംഘം യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ലേഖ വിജയകുമാർ, യൂണിയൻ അഡ് കമ്മറ്റിയംഗം പുഷ്പ ശശികുമാർ, വനിതാ സംഘം മേഖലാ ചെയർപേഴ്‌സൺ ബിനി സതീശൻ, യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ ഹരി പാലമൂട്ടിൽ, രാജേന്ദ്രപ്രസാദ് അമൃത, പി ബി സൂരജ്, അനിൽകുമാർ റ്റി.കെ, ശാഖാ പ്രസിഡന്റ് സുനു രാധ, സെക്രട്ടറി വിഭ ബിനോയ് എന്നിവർ സമീപം.

മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1790-ാം നമ്പർ ചെന്നിത്തല സൗത്ത് ശാഖയിലെ ശ്രീനാരായണ കൺവെൻഷന് തുടക്കമായി. യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉളുന്തി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുനു രാധ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം കൺവെൻഷൻ സന്ദേശം നൽകി. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ പി ബി സൂരജ്,അനിൽകുമാർ റ്റി.കെ,പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠം,മേഖലാ ചെയർമാൻ തമ്പി കൗണടിയിൽ, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, മേഖലാ ചെയർപേഴ്‌സൺ സജിത വിശ്വനാഥ്, കൺവീനർ ബിനി സതീശൻ എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി വിഭ ബിനോയി സ്വാഗതവും വൈസ് പ്രസിഡന്റ് വിജയമ്മ രാജൻ നന്ദിയും പറഞ്ഞു. പ്രതിഷ്ഠാവാർഷിക ചടങ്ങുകൾക്ക് മുന്നോടിയായി ശാഖാ പ്രസിഡന്റ് സുനു രാധ പതാക ഉയർത്തി. സൗമ്യ അനിരുദ്ധൻ പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് 6.45 ന് ഡോ.എം. എം ബഷീർ പ്രഭാഷണം നടത്തും. ഗുരുക്ഷേത്രത്തിൽ കലശപൂജ, പ്രതിഷ്ഠാ വാർഷിക പൂജ, മൃത്യുഞ്ജയ ഹോമം, മഹാഗുരുപൂജ, സമൂഹ സദ്യ എന്നിവ നടക്കും.