ചെങ്ങന്നൂർ: പ്രധാനമന്ത്രി മുൻകൈയെടുത്ത് നടപ്പാക്കിയ നൂറുകണക്കിന് പദ്ധതികളിൽ അഞ്ചെണ്ണമെങ്കിലും കേരളത്തിലെ എല്ലാ വീടുകളിലെ അംഗങ്ങൾക്കും എത്തിയിട്ടുണ്ടെന്നും അഴിമതി രഹിത സദ്ഭരണം തൊട്ടറിഞ്ഞ കേരള ജനത ഇക്കുറി നരേന്ദ്രമോദിക്കൊപ്പം നിലകൊള്ളുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എ ആലാപഞ്ചായത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നടപ്പാക്കിയ പദ്ധതികൾ മാത്രമാണ് കേരളത്തിലെ ജനങ്ങൾക്ക് ഗുണം ചെയ്തിട്ടുള്ളത്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും നന്മ ചെയ്ത സർക്കാരാണ് മോദിസർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയശ്രീ സതീഷ് അദ്ധ്യക്ഷയായി. ഷാജി രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ. പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ, ജില്ലാ സെക്രട്ടറി ഗീതാ അനിൽ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, അജി. ആർ നായർ, കൃഷ്ണകുമാർ, കലാരമേശ്, പി. ജി മഹേഷ്, കെ. കെ അനൂപ്, ഇ.എൻ തമ്പാൻ, രോഹിത് പി. കുമാർ, മനു കൃഷ്ണൻ, പി.എ നാരായണൻ, സുഷമ ശ്രീകുമാർ, സിന്ധു ലക്ഷ്മി, ടി. സി രാജീവ്, അനീഷ ബിജു, ശരണ്യ സുജിൻ, മനോജ് പൂമല, വി.എൻ സോമൻ, പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.