17-shihad-thangal
പത്തനംതിട്ട പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സമ്മേളനം മുസ്‌​ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് മുസ്‌​ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എം. ഹമീദ് അദ്ധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എ.സുരേഷ് കുമാർ, മാലേത്ത് സരളാ ദേവി, കെ.ഇ. അബ്ദുൽ റഹ്മാൻ, ജോൺസൻ വിളവിനാൽ, സമദ് മേപ്രത്ത്, അബ്ദുൾ മുത്തലിഫ്, രാജൻ റാവുത്തർ, അയൂബ് കുമ്മണ്ണൂർ, കെ.എം.രാജ, എൻ. എ നൈസാം, അഡ്വ. മുഹമ്മദ് അൻസാരി എന്നിവർ സംസാരിച്ചു.