sndp
വിശ്വശാന്തി പ്രാർത്ഥനാ യജ്ഞത്തോടനുബന്ധിച്ച ആചാര്യവരണത്തിൻ്റെ ഭാഗമായി ആചാര്യൻ പി.ആർ. പുഷ്പ്പാംഗദന് പീതവസ്ത്ര സമർപണം ശാഖായോഗം സെക്രട്ടറി രവീന്ദ്രൻ മുല്ലശേരിൽ നിർവഹിക്കുന്നു.

വലിയകാവ് : കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പൊതു ജനാവബോധം ഉണർത്തുന്നതിനായി വലിയകാവ് എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തിൽ വിശ്വശാന്തി പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കും. പരിസ്ഥിതിയുമായി ഇണങ്ങിയ ജീവനം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് യജ്ഞത്തിന്റെ ലക്ഷ്യമെന്ന് ശാഖാപ്രസിഡന്റ് പി.ആർ. പുഷ്പാംഗദനും സെക്രട്ടറി രവീന്ദ്രൻ മുല്ലശേരിലും അറിയിച്ചു. 22 ന് നടക്കുന്ന ശാഖാ ഗുരുദേവ ക്ഷേത്രത്തിന്റെ 28ാമത് പ്രതിഷ്ഠാ വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് യജ്ഞം . പ്രാർത്ഥനാ യജ്ഞം 20 ന് വൈകിട്ട് 6.30 ന് ആരംഭിക്കും. പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങൾ 22 ന് രാവിലെ 10 ന് അജയ് ഹാച്ചറീസ് മാനേജിംഗ് ഡയറക്ടർ പി.വി. ജയൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് പി.ആർ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. ബിജു പുളിക്കലേടത്ത് ക്ളാസെടുക്കും. വിശേഷാൽ പൂജകൾക്ക് ഡോ.ബിജു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.