adha

ചെങ്ങന്നൂർ: അസംഘടിത ക്ഷേമനിധിയിൽ അംശാദായം മുടങ്ങി കിടക്കുന്നവർക്ക് പലിശരഹിതമായി അശംദായം അടച്ച് അംഗത്വം പുതുക്കുന്നതിനായി ബി.എം.എസ് ചെങ്ങന്നൂർ മേഖലാ ഓഫീസിൽ 17ന് രാവിലെ 10 മുതൽ അദാലത്ത് ആരംഭിക്കും, അസംഘടിത തൊഴിലാളി സംഘ് ചെങ്ങന്നൂർ മേഖലയുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ പുതിയ അംഗങ്ങൾക്ക് അംഗത്വം എടുക്കുവാനും ഈ അദാലത്തിൽ കൂടി സാധിക്കും. അദാലത്തിനെ പങ്കെടുക്കുന്നവർ ക്ഷേമനിധി ബുക്ക്, അംഗത്വ കാർഡ്, ആധാർ, റേഷൻ കാർഡ്, വയസ് തെളിയിക്കുന്ന രേഖ, ബാങ്ക് പാസ് ബുക്ക് 1- ഫോട്ടോ, എന്നിവയുടെ ഒർജിനലും, ഫോട്ടോ കോപ്പിയും കൊണ്ടുവരേണ്ടതാണ്.