
ചെങ്ങന്നൂർ : മെഡിക്കൽ അഡ്‌മിഷന് വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ പ്രതി പൊലീസ് അറസ്റ്റു ചെയ്തു. ചെങ്ങന്നൂർ ആലാ സ്വദേശിനിയായ യുവതിയിൽ നിന്ന് മകൾക്ക് പ്രമുഖ മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് പഠനത്തിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എട്ട് ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കോഴിക്കോട് എരിയാംപറമ്പ് വീട്ടിൽ ഷംജിത്ത് ( 37 ) എന്നയാളെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. കോയിപ്രം പൊലീസ് സ്റ്റേഷനിലും സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ കേസുണ്ട്.