book

അടൂർ : വായനയിലൂടെ വിജ്ഞാനത്തിന്റെ ലോകത്തേക്ക് പുതുതലമുറയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഷുദിനത്തിൽ കുട്ടികൾക്ക് പുസ്തകകൈനീട്ടവുമായി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം. ബ്രദേഴ്‌സ് ബാലവേദിയിലെ കുട്ടികൾക്കാണ് പുസ്തകങ്ങൾ നൽകിയത്. കൊല്ലം നീറ്റ് ഇന്ത്യ അക്കാഡമി മാനേജിംഗ്‌ ഡയറക്‌ടർ അരുൺ ജി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ പി, വിമൽ കുമാർ എസ്, ബിജു വി, വിശ്വമോഹനൻ കെ,ബൈജു ആർ, പ്രതീഷ് കെ സി, സച്ചിൻ എസ് നായർ, രാജി ജെ, ജയലക്ഷ്മി റ്റി, ചിന്നു വിജയൻ, ശിഖ എസ്, ആവണി പ്രശാന്ത് എന്നിവർ സംസാരിച്ചു.