 
മല്ലപ്പള്ളി : മൂശാരിക്കവല - പരിയാരം റോഡിൽ പരിയാരം രക്ഷാസൈന്യം പള്ളിക്ക് സമീപം മൂടിയില്ലാത്ത ഓട അപകടകെണിയാവുന്നു . 2021ൽ റീബിൽഡേഴ്സ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2023 മാർച്ചിൽ നവീകരണം പൂർത്തിയാക്കിയ റോഡിൽ പലയിടങ്ങളിലും മൂടി ഓടയ്ക്കുള്ളിലേക്ക് വീണു കിടക്കുകയാണ്. പ്രഭാത സവാരിക്കാർക്കും മറ്റു യാത്രയിലും ഉപയോഗിക്കുന്ന നടപ്പാതയിലെ മൂടിയാണ് തകർന്നുകിടക്കുന്നത്. നടപ്പാതകൾ ഉപയോഗപ്രദമാക്കുന്നതിന് അടിയന്തര നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെ ആവശ്യം.