18-tree
പഴകുളം ജംഗ്ഷന് സമീപം കെഐപി കനാൽ റോഡിന് കുറുകെ ഒടിഞ്ഞ് കിടന്ന പ്ലാവ് മരത്തിന്റെ വൻ ശിഖരം അടൂർ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റുന്നു

പഴകുളം: പഴകുളം ജംഗ്ഷന് സമീപം കെ.ഐ.പി കനാൽ റോഡിന് കുറുകെ ഒടിഞ്ഞുകിടന്ന പ്ലാവ് മരത്തിന്റെ ശിഖരം അടൂർ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഒരാഴ്ച്ചയായി റോഡിന് കുറുകെ വീണുകിടക്കുകയായിരുന്നു മരം. പൊതുപ്രവർത്തകരായ എച്ച്.നൗഷാദ് ,എസ്.സജീവ് എന്നിവർ വിവരം ഫയർ ഫോഴ്സിൽ അറിയിക്കുകയായിരുന്നു.
അടൂർ ഫയർ സ്റ്റേഷനിലെ സീനിയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മഹേഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ആർ .രഞ്ജിത്ത്, എസ്.കൃഷ്ണകുമാർ, ഐ.ആർ.അനീഷ്, എം.ആർ. ശരത്, ആർ. രവി എന്നിവർ ചേർന്നാണ് മരം മുറിച്ചുമാറ്റിയത്.