
തിരുവല്ല : ട്രാവൻകൂർ ക്ലബിന്റെ ട്രാവൻകൂർ ശ്രീ പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക്. 50,001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 21ന് വൈകിട്ട് ആറിന് പെരുന്തുരുത്തി ട്രാവൻകൂർ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പുരസ്കാരം നൽകും. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളുടെ ആലാപനം നടക്കും. 200 ഗാനങ്ങളെഴുതി ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടംനേടിയ ഡോ.ബി.ജി. ഗോകുലനെ സമ്മേളനത്തിൽ ആദരിക്കുമെന്ന് ക്ലബ് പ്രസിഡന്റ് ഡോ.കെ.ജി സുരേഷ്, സെക്രട്ടറി അഡ്വ.രാജീവ് പാരുപ്പള്ളി, ട്രഷറർ വർഗീസ് ചെറിയാൻ, കോർഡിനേറ്റർ സുരേഷ് കാവുംഭാഗം, രാജു എബ്രഹാം, സുനിൽ സ്ഥപതി, സുരേഷ് ശ്രീലകം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.