തിരുവല്ല; എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിനെ വിജയിപ്പിക്കണമെന്ന സന്ദേശവുമായി തിരുവല്ല അസംബ്ളി മണ്ഡലത്തിലെ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പരുമല മുതൽ മല്ലപ്പള്ളിവരെ ജാഥ നടത്തി. പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ, കണ്ണശസ്മാരക ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ജാഥ. പരുമലയിൽ ഫോക്‌ലോർ അക്കാഡമി മുൻ ചെയർമാൻ സി.ജെ.കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം അഡ്വ.സുധീഷ് വെൺപാല, ക്യാപ്റ്റനായ ജാഥയിൽ പ്രൊഫ.വർഗീസ് മാത്യു, ഡോ.ആർ. വിജയമോഹനൻ, കെ.പി.രാധാകൃഷ്ണൻ, ടി.അജിത്കുമാർ, ചന്ദ്രമോഹൻ, തോമസ്, ബെന്നി മാത്യു, പ്രകാശ് വി.ആർ, ബിനു കുര്യൻ, എബി കെ.ഉമ്മൻ, ടി.എൻ.ശാന്തമ്മ, കെ.കെ.മനോഹരൻ എന്നിവർ സംസാരിച്ചു.
അനിക്കുട്ടൻ, സി.ആർ.വിജയൻ, വത്സല ടീച്ചർ എന്നിവരുടെ ഗാനമേളയും നടന്നു.