18-mc-jayakuamr

പത്തനംതിട്ട: ദളിത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ അംബേദ്കറുടെ 133-ാം ജയന്തി ആഘോഷം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ ഉദ്ഘാടനംചെയ്തു. അധഃസ്ഥിത ജനവിഭാഗങ്ങൾ രാജ്യത്താകമാനം പീഡിപ്പിക്കപ്പെടുകയും, ഭരണഘടനാ പരിരക്ഷകൾ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അംബേദ്കറുടെ പ്രസക്തി വർദ്ധിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓമല്ലൂർ ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ മുള്ളൻപാറ, കെ.ജെ.പീറ്റർ, കെ.എൻ.പ്രസാദ്, എം.ആർ. രജീവ്, കൃഷ്ണകുമാർ ഇ.കെ, കെ.എൻ. ആനന്ദവല്ലി, കർണാകരൻ എന്നിവർ പ്രസംഗിച്ചു.