തിരുവല്ല : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്ന ന്യായ് ഗ്യാരന്റിയുടെ പ്രചരണവും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വോട്ടഭ്യർത്ഥിച്ചും യു.ഡി.വൈ.എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ബസ് സ്റ്റേഷനുകളിലും ഷേക്ക് ഹാൻഡ്‌സ് ക്യാമ്പയിൻ നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, സംസ്ഥാന സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾ വി.ആർ.രാജേഷ്, അനീഷ് വർക്കി, ജോമോൻ ജേക്കബ്,ബിനു കുരുവിള, കാഞ്ചന എം.കെ, ജിവിൻ പുളിമ്പള്ളിൽ,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, ഷാനു, ആർ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജിജി കറ്റോട്,യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ടിന്റു മാത്യു,ശ്രീജിത്ത് തുളസിദാസ്, സിജോ എം.വർഗീസ്, ജിബിൻ തൈക്കകത്ത്,റോജി പി.വർഗീസ്, രേഷ്മ രാജേശ്വരി, ജെയ്സൺ പടിയറ, ജെയ്സൺ ചാക്കോ എന്നിവർ നേതൃത്വം നൽകി.