പത്തനംതിട്ട : ശ്രീഅയ്യപ്പ സോഷ്യൽ സർവീസ് സൊസൈറ്റി പത്തനംതിട്ടയിൽ സംഘടിപ്പിച്ച യൂത്ത് ആൻഡ് ബിസിനസ് കോൺക്ലേവ് ഏർപ്പെടുത്തിയ യൂത്ത് ഐക്കൺ അവാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി ഏറ്റുവാങ്ങി. വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമായി സംവദിച്ചു. സിനിമ സംവിധായകൻ മേജർ രവി മുഖ്യഅതിഥിയായിരുന്നു. ആർട്ട് ഐക്കൺ അവാർഡ് നേടിയ ഡോ.ജിതേഷ് ജിയും വുമൺ ഐക്കൺ അവാർഡ് നേടിയ ഡോ.എം.എസ്.സുനിൽ എന്നിവരും സന്നിഹിതരായിരുന്നു.

മല്ലപ്പള്ളി: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണിയുടെ മല്ലപ്പള്ളി മണ്ഡലം പര്യടനം കവിയൂരിൽ നിന്ന് ആരംഭിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ്, ജില്ല വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്, ബി.ജെ.പി ജില്ല സെൽ കൺവീനർ പ്രസന്നകുമാർ കുറ്റൂർ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, ബി.ജെ.പി കവിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടിറ്റു തോമസ് എന്നിവർ പങ്കെടുത്തു.