18-pdm-mazhakkeduti
പെരുമ്പുളിക്കൽ തെക്കേ വട്ടത്ത് ശിവശങ്കരപിള്ളയുടെ തൊഴുത്ത് കനത്ത മഴയിൽ മരം വീണ് തകർന്നപ്പോൾ

പന്തളം: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ മരം കടപുഴകി വീണ് കാലിത്തൊഴുത്ത് തകർന്നു. പെരുമ്പുളിക്കൽ തെക്കേ വട്ടത്ത് ശിവശങ്കരപിള്ളയുടെ തൊഴുത്താണ് തകർന്നത്. മരം വീഴുമ്പോൾ 2 പശുവും ഒരു കിടാവും ഉണ്ടായിരുന്നു. ഒരു പശുവിന് സാരമായി പരിക്കേറ്റു. പെരുമ്പുളിക്കൽ ഭാഗത്തുണ്ടായ ശക്തമായ മഴയിലും കാറ്റിലും നിരവധി കർഷകരുടെ വാഴ നിലംപൊത്തി. മരങ്ങൾ കടപുഴകി.