
പത്തനംതിട്ട : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങളുടെ രണ്ടാംഘട്ട പരിശോധന ജില്ലാ ചെലവ് നിരീക്ഷകൻ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പരിശോധനയിൽ ചെലവ് സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്ന രജിസ്റ്ററുകൾ, അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം. സ്ഥാനാർത്ഥികളോ അവരുടെ പ്രതിനിധികളോ ചെലവുകൾ രേഖാമൂലം സമർപ്പിച്ചില്ലെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു.