
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും കമ്മിഷനിംഗ് നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് (കാഞ്ഞിരപ്പള്ളിപൂഞ്ഞാർ നിയോജകമണ്ഡലങ്ങൾ), കുറ്റപ്പുഴ മാർത്തോമ റെസിഡൻഷ്യൽ സ്‌കൂൾ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ (ആറന്മുള), എലിയറയ്ക്കൽ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂർ ബിഎഡ് സെന്റർ (അടൂർ) എന്നീ സ്‌ട്രോംഗ് റൂമുകളിലാണ് കമ്മിൽനിംഗ് നടന്നത്.