അടൂർ: മസ്കറ്റിൽ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് മരിച്ച കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേതിൽ സുനിൽകുമാർ(54)ന്റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നെല്ലിമുകളിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഒമാനിലെ ബിദിയയിലെ സനയയ്യിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സുനിൽകുമാർ ഒഴുക്കിൽപ്പെട്ടത്.