18-ps-vijayan
സമർപ്പണ പൊതു സമ്മേളനം എസ്. എൻ. ഡി. പി. യോഗം അസി : സെക്രട്ടറി പി. എസ്. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 268ാം നമ്പർ ശാഖയിലെ 36ാമത് പ്രതിഷ്ഠാ വാർഷികവും വെങ്കല പ്രതിമയുടെ പുന:പ്രതിഷ്ഠാ ചടങ്ങും നടന്നു. ശിവഗിരി മഠത്തി​ലെ സാന്ദ്രാനന്ദ സ്വാമികൾ ആചാര്യനായി​. സുരേഷ് ശ്രീധരൻ തന്ത്രി മുഖ്യ കാർമ്മികനായി​രുന്നു.
സമർപ്പണ സമ്മേളനം ശാഖാ പ്രസിഡന്റ് വി.കെ.പാകശാസനന്റെ അദ്ധ്യക്ഷതയിൽ യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു.
പുതിയതായി പണികഴിപ്പിച്ച ശാഖാഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.മോഹൻ ബാബു നിർവഹിച്ചു. മുൻ ശാഖാ ഭാരവാഹികളെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് യൂണിയൻ സെക്രട്ടറി ജി.ദിവാകരനും ചികിത്സാ സഹായ ധനം യൂണിയൻ കൗൺസിലർ അഡ്വ.സോണി പി.ഭാസ്‌ക്കറും വിതരണം ചെയ്തു.
യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമൂട്ടിൽ, പത്തനംതിട്ട യൂണിയൻ കൗൺസിലർ സജിനാഥ്, കോഴഞ്ചേരി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവിന്ദ്രൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സുവർണ്ണപ്രസാദ്, സെക്രട്ടറി ലീലാഭായി, യൂത്ത് യൂണിറ്റ് പ്രസിഡന്റ് രൻജിത്ത് കണ്ടത്തിൽ എന്നിവർ സംസാരി​ച്ചു. ശാഖാ സെക്രട്ടറി കെ.അജികുമാർ സ്വാഗതവും യൂണിയൻ കമ്മി​റ്റിയംഗം ഡോ.വിധു കൃതജ്ഞതയും പറഞ്ഞു.