v-ball

പ്രമാടം : വി.കോട്ടയം പ്രവദ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെയും ജില്ലാ വോളിബാൾ അസോസിയേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വോളിബാൾ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിൽ പത്തനംതിട്ട ടൗൺ ക്ളബിനെ പരാജയപ്പെടുത്തി വി.കോട്ടയം പ്രവദ ക്ളബ് ഡാനിക്കുട്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫി സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ പ്രമാടം ഖേലോ ഇന്ത്യ വിജയികളായി. സമാപന സമ്മേളനം പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. മുൻ രാജ്യാന്തര വോളിബാൾ താരം ആർ.രാജീവ് സമ്മാനദാനം നിർവഹിച്ചു.