swathi-
സിവിൽ സർവീസ് പരീക്ഷയിൽ 821 റാങ്ക് നേടിയ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സ്വാതിക്ക് സ്കൂൾ പ്രിൻസിപ്പാൾ സിന്ധു പവിത്രൻ മധുരം നൽകുന്നു

കോന്നി: സിവിൽ സർവീസ് പരീക്ഷയിൽ 827 -ാം റാങ്ക് നേടിയ വട്ടക്കാവ് സ്വദേശിനി എസ്.സ്വാതിയെ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീലാൽ, വൈസ് പ്രിൻസിപ്പൽ ദിവ്യാ സദാശിവൻ, അദ്ധ്യാപകരായ ബിന്ദു പി, ബിജിമോൾ വി, സിന്ധു.ആർ, ആശാലേഖ എന്നിവർ പങ്കെടുത്തു .കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച സ്വാതി സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ സ്കൂളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.