 
മല്ലപ്പള്ളി : കൊറ്റനാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ സുവർണ ജൂബിലി പഞ്ചവത്സര പദ്ധതികളുടെ ഉദ്ഘാടനം ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഫാ.സൈമൺ വർഗീസ് കണ്ണങ്കരേത്ത് അദ്ധ്യക്ഷത വഹിച്ചു.സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ.ഏബ്രഹാം ശാമുവേൽ മുഖ്യസന്ദേശം നൽകി. പ്രൊഫ.പി.എ. ഉമ്മൻ പദ്ധതികൾ അവതരിപ്പിച്ചു. ബിജു കുര്യൻ, ദയ മറിയം ജോർജ്, ബിജി ബിജു എന്നിവർ പ്രസംഗിച്ചു. പെരുന്നാളിനോടനുബന്ധിച്ച ഇടവക കുടുംബ സംഗമം നാളെ നടക്കും. ഫാ.ഷാനു ഏബ്രഹാം ധ്യാനം നയിക്കും. ഉച്ചകഴിഞ്ഞ് മർത്തമറിയം വനിതാ സമാജം ക്വിസ് മത്സരവും ഉണ്ടാകും.