
അടൂർ : അടൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ എം.എം.ഡി.എം ഐ.ടി.ഐയിൽ പോക്സോ ആക്ട് ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ കെ. ഐ. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ ഫാ. ഗീവർഗീസ് ബ്ലാഹേത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഡ്വ. ബിജു വർഗീസ് ക്ലാസെടുത്തു. സുധാകരൻ പിള്ള, പി എസ് തങ്കച്ചൻ, ബിന്ദുജാ കൃഷ്ണൻ, എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് നിയമ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു.