ldf-

റാന്നി:എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വലിയകുളത്തു നടത്തിയ പൊതുയോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ജേക്കബ് മാത്യു അദ്ധ്യക്ഷനായി. .സിപിഎം ജില്ലാ കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി, എ ആർ വിക്രമൻ, അഡ്വ. കെ പി സുഭാഷ്കുമാർ. ലീല ഗംഗാധരൻ, എൻ പ്രകാശ് കുമാർ, സണ്ണി ഇടയാടിയിൽ,സാബു പരുമലയിൽ എന്നിവർ സംസാരിച്ചു