മല്ലപ്പള്ളി: കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 22ന് നടക്കും. തന്ത്രി

കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും താമരശേരിയില്ലത്ത്

മുകുന്ദൻ ഭട്ടതിരിപ്പാടിന്റെയും കാർമ്മികത്വത്തിൽ 21നും 22നും ശുദ്ധിക്രിയകളോടെ

ചടങ്ങുകൾ നടക്കും. 21ന് വൈകിട്ട് 6ന് ഗണപതിപൂജ, പ്രസാദശുദ്ധി,അസ്ത്രകലശപൂജ, രക്ഷോഘനഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുബലി, പ്രസാദപൂജ, വാസ്തുകലാഭിഷേകം, വാസ്തുപുണ്യഹം. 22 ന് രാവിലെ 7 ന് കലശപൂജ, കലശാഭിഷേകം, 9ന് ശ്രീഭൂതബലി, 9.30ന് നവകം, പഞ്ചവിംശതി കലശാഭിഷേകം, പ്രയശ്ചിത്വം ചൊല്ലി പിടിപ്പണം സമർപ്പിക്കൽ, 11 ന് നൂറും പാലും 11.30ന് അന്നദാനം, 6.30ന് ദീപാരാധന എന്നിവ നടക്കും.