
പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞടുപ്പു ചെലവുകളുടെ രണ്ടാംഘട്ട പരിശോധനയിൽ ഹാജരാകാതിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കെ.സി തോമസിനും അംബേദ്കറെറ്റ് പാർട്ടി സ്ഥാനാർത്ഥി എം.കെ ഹരികുമാറിനും ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിംഗ് സെൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. എം.കെ ഹരികുമാർ ക്രിമിനൽ പശ്ചാത്തലം, കേസുകൾ തുടങ്ങിയവ അറിയിക്കുന്ന ആദ്യഘട്ട പത്രപരസ്യം നൽകാത്തതിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ 48 മണിക്കൂറിനകം പത്രപരസ്യം നൽകണമെന്നും അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും അറിയിച്ചു.