പഴകുളം : പഴകുളം ഗവ. എൽ. പി സ്കൂളിന്റെ മികവ് അവതരണം 'നിറവ് 2024' സ്വരാജ് ഗ്രന്ഥശാലയിൽ നടന്നു. അടൂർ ബി. ആർ. സി കോ-ഓർഡിനേറ്റർ ടി. സൗദാമിനി ഉദ്ഘാടനം ചെയ്തു. എസ്. എം. സി ചെയർമാൻ അഡ്വ. എസ്. രാജീവ് അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മിനിമോൾ.ടി, വാർഡ് മെമ്പർ സാജിത റഷീദ്, സ്വരാജ് ലൈബ്രറി പ്രതിനിധി മുരളി, ജിഷി , ആന്റണി എന്നിവർ സംസാരിച്ചു.