ldf
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തെക്കൻ മേഖലാ കുടുംബ സംഗമം സി.എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മാവേലിക്കര പാർലമെന്റ് മണ്ഡലം തെക്കൻ മേഖലാ കുടുംബ സംഗമം സി.ഐ.ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് മുൻ എം.രി സി.എസ് സുജാത ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.ജെ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ഇഖ്ബാൽ, ജില്ലാ സെക്രട്ടറി എം.സുനിൽകുമാർ, സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.കെ മനോജ്, പി.ഡി സുനീഷ് കുമാർ, അനീഷ് കുമാർ, പി.കെ ഫൈസൽ, കെ.വിനോദ്, ടി.ഡി കമലാസനൻ, സുധീർ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ അരുണിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.