a

അടൂർ: സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരെ നിയമസഭയിലെത്തിച്ച മണ്ഡലമാണ് അടൂർ. ജില്ലയുടെ രാഷ്ട്രീയ തലസ്ഥാനമെന്ന വിശേഷണം അടൂരിന് ചേരും. കോൺഗ്രസിന്റെ പ്രബലരായ തെന്നല ബാലകൃഷ്ണപിള്ളയും തിരുവഞ്ചൂർ രാധാകൃഷ്ണനും അടൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. സി.പി കരുണാകരൻപിളള, തെങ്ങമം ബാലകൃഷ്ണൻ, ചിറ്റയം ഗോപകുമാർ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളെയും വിജയിപ്പിച്ചു.

കർഷകരും കർഷക തൊഴിലാളികളും ഏറെയുണ്ട് അടൂരിൽ. പ്രശസ്തരായ കലാ സാംസ്കാരിക നേതാക്കൾക്കും ജൻമം നൽകിയ നാട്. അടൂർ നിയമസഭാ മണ്ഡലം രൂപീകരിച്ചത് 1965ലാണ്. രണ്ട് നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് അടൂർ. മണ്ഡലത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ അടിത്തറയുണ്ട്. എൻ.ഡി.എ വോട്ടുനില മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

സംവരണ മണ്ഡലമായതോടെ 20 വർഷം തുടർച്ചയായി അടൂരിൽ ജയിച്ച കോൺഗ്രസ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ തട്ടകം മാറി. 2011മുതൽ സി.പി.ഐയിലെ ചിറ്റയം ഗോപകുമാർ മണ്ഡലംചുവപ്പിച്ചു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ആന്റോ ആന്റണി അടൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയത് യു.ഡി.എഫിനെ ഞെട്ടിച്ചിരുന്നു. എൽ.ഡി.എഫിലെ വീണാ ജോർജ് 53216 വോട്ട് നേടി ഒന്നാമതെത്തി. 51260 വോട്ടുമായി എൻ.ഡി.എയിലെ കെ.സുരേന്ദ്രൻ രണ്ടാമതെത്തി. 49280 വോട്ടാണ് ആന്റോ ആന്റണി നേടിയത്.

ആകെ വോട്ടർമാർ 209760

പുരുഷൻമാർ 94176.

സ്ത്രീകൾ 111581.

ട്രാൻസ്‌ജെൻഡർ 3

ലോക് സഭ വോട്ട് നില

2009

ആന്റോ ആന്റണി (യു.ഡി.എഫ്) 60246

കെ. അനന്തഗോപൻ (എൽ.ഡി.എഫ്) 50324

ബി.രാധാകൃഷ്ണമേനോൻ (ബി.ജെ.പി) 8774

യു.ഡി.എഫ് ലീഡ് 9922

2014

ആന്റോ ആന്റണി (യു.ഡി.എഫ്) 52312

ഫിലിപ്പോസ് തോമസ് (എൽ.ഡി.എഫ്) 50354

എം.ടി രമേശ് (എൻ.ഡി.എ) 22736

യു.ഡി.എഫ് ലീഡ് 1958

2019

വീണാജോർജ് (എൽ.ഡി.എഫ്) 53216

കെ. സുരേന്ദ്രൻ (എൻ.ഡി.എ) 51260

ആന്റോ ആന്റണി (യു.ഡി.എഫ്) 49280

എൽ.ഡി.എഫ് ലീഡ് 1956

2021നിയമസഭ

ചിറ്റയംഗോപകുമാർ (എൽ.ഡി.എഫ്) 66569

എം.ജി കണ്ണൻ (യു.ഡി.എഫ്) 63650,

പി.സുധീർ (എൻ.ഡി.എ) 23980.

എൽ.ഡി.എഫ് ലീഡ് 3009

എം.എൽ.എമാർ

1967 പി.രാമലിംഗം (സി.പി.ഐ)

1970 തെങ്ങമം ബാലകൃഷ്ണൻ (സി.പി.ഐ)

1977 തെന്നല ബാലകൃഷ്ണപിള്ള (കോൺഗ്രസ്)

1980 സി.പി കരുണാകരൻപിളള (സി.പി.എം)

1982 തെന്നല ബാലകൃഷ്ണപിള്ള (കോൺഗ്രസ്)

1987 ആർ. ഉണ്ണികൃഷ്ണപിള്ള (സി.പി.എം)

1991,1996, 2001, 2006 തിരുവഞ്ചൂർ രാധാകൃഷ്ണൻ ( കോൺഗ്രസ്)

2011, 2016, 2021 ചിറ്റയം ഗോപകുമാർ (സി.പി.എെ)