മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 1530 -ാം നമ്പർ ഉളുന്തി ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഒന്നാമത് ഉളുന്തി ശ്രീനാരായണ കൺവെൻഷന് നാളെ തുടക്കം. നാളെ വൈകിട്ട് 5ന് യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഡോ.കെ.എം പ്രസാദ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ. പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ പുഷ്പ ശശികുമാർ, പി.ബി സൂരജ്, ഹരിപാലമൂട്ടിൽ, അനിൽകുമാർ റ്റി. കെ, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠം, ഗ്രാമം മേഖലാ ചെയർമാൻ ബിനു ബാലൻ,കൺവീനർ രവി പി കളീയ്ക്കൽ, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, മേഖല ചെയർപേഴ്‌സൺ വിജയലക്ഷ്മി, കൺവീനർ ലത സുകുമാരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് രമണമ്മ വിശ്വനാഥൻ, സെക്രട്ടറി മായ. പി. ആർ, വൈസ് പ്രസിഡന്റ് ജഗദമ്മ, യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് രതീഷ് രാമനയ്യത്ത്, സെക്രട്ടറി ഗോപിക അരുൺജിത്ത് എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി ബാബു. റ്റി സ്വാഗതവും വൈസ് പ്രസിഡന്റ് ജയലാൽ ഉളുന്തി നന്ദിയും പറയും. വൈകിട്ട് 7ന് വിജയലാൽ നെടുങ്കണ്ടം പ്രഭാഷണം നടത്തും. 21ന് വൈകിട്ട് 7ന് കൊച്ചി മൈൻഡ് വിഷൻ ഡയറക്ടർ ഡോ.മുരളി മോഹനും തിങ്കളാഴ്ച വൈകിട്ട് 7 ന് സൗമ്യ അനുരുദ്ധ് കോട്ടയവും പ്രഭാഷണം നടത്തും. നാളെ രാവിലെ 8ന് പ്രതിഷ്ഠാവാർഷികാഘോഷങ്ങൾക്ക് ശാഖ പ്രസിഡന്റ് കെ.എം പ്രസാദ് പതാക ഉയർത്തും 9ന് സൈജു.പി. സോമൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സർവൈശ്വര്യപൂജയും, ശ്രീനാരായണ ധർമ്മ പ്രഭാഷണവും . 21ന് രാവിലെ 10 ന് പുലിയൂർ ജയദേവൻ ശാന്തിയുടെ നേതൃത്വത്തിൽ വിശ്വശാന്തി ഹവനവും,ശ്രീനാരായണഗുരു രചിച്ച ഹോമ മന്ത്രത്തിന്റെ അർത്ഥ വ്യാഖ്യാനവും നടത്തും.സമാപന ദിവസം രാവിലെ 6ന് പ്രതിഷ്ഠാ വാർഷിക പൂജകൾ സുജിത്ത് തന്ത്രിയുടെ നേതൃത്വത്തിൽ ഗുരു ക്ഷേത്രത്തിൽ നടക്കും. അഷ്ടദ്രവ്യ ഗണപതിഹോമം,മൃത്യുഞ്ജയ ഹോമം,കലശാഭിഷേകം, ഗുരു പുഷ്പാഞ്ജലി,ഗുരുപൂജ ഭജൻസ്, തിരുവാതിര,നൃത്ത നൃത്യങ്ങൾ എന്നിവ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ഡോ. കെ.എം പ്രസാദും വൈസ് പ്രസിഡന്റ് ജയലാൽ ഉളുന്തിയും സെക്രട്ടറി ബാബു.റ്റി യും അറിയിച്ചു.