sahasrakalasam

ശബരിമല: വിഷു- മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനടയടച്ചു. ഇന്നലെ രാവിലെ കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതിഹോമം നടന്നു. തുടർന്ന് നെയ്യഭിഷേകം, അഷ്ടാഭിഷേകം, സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടത്തി. അത്താഴപൂജയ്ക്കുശേഷം മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയും കീഴ്ശാന്തിമാരും ചേർന്ന് ഭഗവാനെ യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് ഭസ്മാഭിഷിക്തനാക്കി യോഗനിദ്ര‌യിലാക്കിയ ശേഷം നടയടച്ചു. ഇടവമാസ പൂജകൾക്കായി മേയ് 14ന് വൈകിട്ട് 5ന് നടതുറക്കും.