
പത്തനംതിട്ട : ഇടമൺ -കൊച്ചി 400 കെ.വി വൈദ്യുത ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി സ്‌പെഷ്യൽ തഹസിൽദാർ എൽ.എ (പവർഗ്രിഡ്) പത്തനംതിട്ട ഓഫീസ് പരിധിയിൽ വരുന്ന നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവർ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള ആധാരം, തൻവർഷം കരം ഒടുക്കിയ രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ഭൂവുടമയുടെ തിരിച്ചറിയൽ രേഖകൾ, പാൻകാർഡ് ,ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവ സഹിതം മേയ് 23 ന് വൈകുന്നേരം മൂന്നിന് മുമ്പായി സ്‌പെഷ്യൽ തഹസിൽദാർ എൽ.എ (പവർഗ്രിഡ്) പത്തനംതിട്ട ഓഫീസിൽ ഹാജരാകണം.