തിരുവല്ല: കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 14-ാം വാർഡ് മെമ്പർ മിനി ജോസിനെ കോൺഗ്രസ് അനുമോദിച്ചു. അനുമോദന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പിജെ കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ റോബിൻ പരുമല അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കടപ്ര മണ്ഡലം പ്രസിഡന്റ് തോമസ് പി. വർഗീസ്, ശിവദാസ് യു. പണിക്കർ, പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, ജിവിൻ പുളിമ്പള്ളി, സൂസമ്മ പൗലോസ്,ഷാജി കുഞ്ഞ്, വിമല ബെന്നി, ലിജി ആർ.പണിക്കർ, എബി നിലവറ, ജോസ് വി.ചെറി, പീതാംബരദാസ്,സന്തോഷ് ശിവകൃപ, സുരേഷ് കടപ്ര എന്നിവർ സംസാരിച്ചു.