തിരുവല്ല: കേരള കൗൺസിൽ ഒഫ് ചർച്ചസ് സംഘടിപ്പിച്ച സംവാദം നാഷണൽ കൗൺസിൽ ഒഫ് ചർച്ചസ് ഇൻ ഇന്ത്യ പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
കെ.സി.സി ജനറൽസെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക്, യു.ഡി.എഫ് പ്രതിനിധി അഡ്വ.സതീഷ് ചാത്തങ്കേരി, എൻ.ഡി.എ പ്രതിനിധി ബിജുമാത്യു, കെ.സി.സി കറണ്ട് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ ജോജി പി.തോമസ്, റവ.ഡോ.ജോസ് പുനമടം, ഫാ.ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു.