കുളനട : വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുള്ള കുട്ടിയ്ക്കും വൃദ്ധയ്ക്കും തെരുവുനായയുടെ കടിയേറ്റു. കവിളിനു സാരമായി പരിക്കേറ്റ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. കൈപ്പുഴ ശ്രേയസിൽ ചന്ദ്രമണിക്കും (64)കൊച്ചു മകൻ ഋത്വിക്കിനുമാണ് കടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. വീടിന് വെളിയിൽ നിൽക്കുമ്പോൾ പറമ്പിൽ നിന്നെത്തിയ തെരുവുനായ ഋത്വിക്കിനെ ആക്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ചെന്ന ചന്ദ്രമണിയ്ക്കും തെരുവ് നായ ആക്രമണത്തിൽ കടിയേറ്റു.