19-car-acci
എംസി റോഡിൽ പറന്തൽ, മൈനാഗപ്പള്ളി ജംഗ്ഷന് സമീപം കാറുകൾ ഇടിച്ചപ്പോൾ

പന്തളം : ശക്തമായ മഴയിൽ എം.സി റോഡിൽ ആറു കാറുകൾ കൂട്ടിയിടിച്ചു. എം.സി റോഡിൽ പറന്തൽ മൈനാപ്പള്ളി ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 5. 30നായിരുന്നു അപകടം. അടൂർ ഭാഗത്തുനിന്നും പന്തളത്തേക്ക് വരികയായിരുന്ന കാറുകൾ ഒന്നിന് പിന്നാലെ ഒരേ ദിശയിലേക്ക് വന്ന ആറു കാറിൽ ഇടിക്കുകയായിരുന്നു. ശക്തമായ മഴയിൽ ആദ്യം ഇടിച്ച കാറിന് മുൻവശത്ത് ഉണ്ടായിരുന്ന മറ്റു കാറുമായി ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങളുടെ മുൻ ഭാഗങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്.