പത്തനംതിട്ട: നരേന്ദ്രമോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ നിരവധി വോട്ടർമാർ അനിൽ കെ.ആന്റണിക്ക് വോട്ട് ചെയ്യുമെന്നും പാർലമെന്റ് മണ്ഡലത്തിലെ ഭൂരിപക്ഷ ക്രിസ്ത്യൻ സഭകളും അനിൽ കെ.ആന്റണയോടൊപ്പമാണെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് അനിൽകുമാർ, ലീഗൽ കൺവീനർ അഡ്വ. കെ.വി സുനിൽകുമാർ, സംസ്ഥാന സമിതി അംഗം ടി.ആർ അജിത് കുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജീവ്, വി.വി ശശിധരൻ, മെമ്പർമാരായ മായാ ഹരിചന്ദ്രൻ, സുനില ജയകുമാർ, സബിത, സണ്ണി മാവുങ്കൽ, ടി.പി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു