മല്ലപ്പള്ളി : ആശങ്കകൾക്ക് വിരാമമിട്ട് എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ഫൗണ്ടേഷന്റെയും ബീമുകളുടെയും നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു. നബാഡ് സഹായത്തോടെ അനുവദിച്ച 8 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തികളാണ് പുരോഗമിക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് 1754.43 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മാണം. ഇതിൽ ലോബി, മൈനർ ഓപ്പറേഷൻ തീയറ്റർ, ഒബ്സർവേഷൻ മുറി, മൂന്ന് പരിശോധനാമുറി, നേഴ്സുമാരുടെ മുറി, ലാബ്, സാംപിൾ ശേഖരണ ഏറിയ, സ്റ്റോർ, ടോയ് ലറ്റുകൾ, മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ്, ലിഫ്റ്റ്,സമ്മേളന ഹാൾ, ഓഫീസ് മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ൽ 25 കോടി രൂപയുടെ 8 നിലകളിലുള്ള കെട്ടിട നിർമ്മാണത്തിനായി പദ്ധതി വിഭാവനം ചെയ്തിരുന്നെങ്കിലും സ്ഥലപരിമിതി അപര്യാപ്തമല്ലാത്തതിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നു. തുടർന്ന് 2022 ജൂൺ 16ന് പ്രമോദ് നാരായൺ എം.എൽ.എ സ്ഥലം സന്ദർശിച്ചതോടെ ആറുവർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുക അനുവദിച്ചത്.
പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി മാസങ്ങൾ കടന്നുപോയെങ്കിലും നിർമ്മാണ കടലാസിൽ ഒതുങ്ങുകയായിരുന്നു. തുടർന്ന് 2023 ആഗസ്റ്റ് 26ന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.തുടർന്ന് കെട്ടിട നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.
...........................
ചികിത്സക്കായി 10 കിലോമീറ്ററിൽ അധികം യാത്ര ചെയ്തു വേണം സമീപത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എത്തിച്ചേരാൻ, ഏറെ കാത്തിരിപ്പിന് ശേഷമാണെങ്കിലും ആശുപത്രി ഉന്നത നിലവാരത്തിൽ തിരികെയെത്തുന്നത് പ്രദേശത്തെ സാധാരണ ജനങ്ങൾക്ക് വളരെ പ്രയോജനകരമാണ്.
ഓമനക്കുട്ടൻ
(പുള്ളോലിൽ)
..............
ആദ്യഘട്ടത്തിൽ 8 കോടി
1754.43 ചതുരശ്ര മീറ്റർ വിസ്തീർണ്ണം