1

മല്ലപ്പള്ളി : സിവിൽ സർവീസ് പരീക്ഷയിൽ 225- ാം റാങ്ക് നേടിയ കുന്നന്താനം സ്വദേശിയും മുണ്ടിയപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബെൻസി കെ. തോമസിന്റെ മകനുമായ നെവിൻ കുരുവിള തോമസിനെ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ അനുമോദിച്ചു. കെ പി സി സി മുൻ നിർവാഹകസമിതി അംഗം അഡ്വ. റജി തോമസ്, മണ്ഡലം പ്രസിഡന്റ്‌ മാന്താനം ലാലൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കുന്നന്താനം, കവിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ മണിരാജ് പുന്നിലം എന്നിവർ പങ്കെടുത്തു.